Russia Looking For Partnership With India For Producing COVID-19 Vaccine
ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5ന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തേടിയിരിക്കുകയാണ് റഷ്യ. റഷ്യന്‍ ഡയറക്ടര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചീഫ് എക്‌സിക്യൂട്ടീവ് കിറില്‍ ദിമിത്രീവ് ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. സ്പുട്‌നിക് 5 വന്‍തോതില്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. വാക്‌സീന്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വരുന്നണ്ട് എങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് താത്പര്യം എന്നും അദ്ദേഹം പറഞ്ഞു